ഒരു യാത്രാമൊഴി
ഒരു പതിറ്റാണ്ടിലേറെയായെന്‍റെ
യാത്രാമൊഴി.......
ഓര്‍ക്കുന്നുവോ നീ....
കനം തിങ്ങിയ നിമിഷങ്ങള്‍ക്കൊടുവില്‍......
നീണ്ട നിശബ്ധതയ്ക്കൊടുവില്‍.......
നിറമിഴിയോടെ.......
ഇടറുന്ന സ്വരത്തോടെ
മിഴികള്‍ സാക്ഷിയായി.......
പറഞ്ഞകന്ന വാക്കുകള്‍.......
ഒരു യാത്രാമൊഴി......?
പിന്നെ കാല പ്രയാണത്തിനും...
മിന്നിമറഞ്ഞ ജീവിതത്തിനും.....
വന്നുപോയ അനേകായിരം
തിക്താനുഭവങ്ങള്‍ക്കു മൊടുവില്‍.....
സ്വന്തമെന്നു പറയാന്‍ ഓര്‍മ്മകള്‍ മാത്രം.....
ബന്ധങ്ങള്‍ വേദനയാണ്......
സ്നേഹത്തിനു നഷ്ടത്തിന്‍റെ ധ്വനിയാണ്...
എന്‍റെ മൌനത്തിനു നീ പോയ നാളിന്‍റെ പഴക്കം....
എന്‍റെ സ്വപ്നങ്ങള്‍ക്ക് നിന്‍റെ നിറം.....
എന്‍റെ മൌനാന്ധകാരത്തില്‍ വിളക്കായ്....
എന്റെ വിറങ്ങലിച്ച സ്വരത്തില്‍ ശ്രുതിയായ്.....
എന്‍റെ ഏകാന്തതയില്‍ ഓര്‍മ്മയായ്....
നീ മാറുമ്പോള്‍.............
പരാജയങ്ങള്‍ക്കു മുമ്പിലും....
അടിപതറരുതെന്നെന്നെ പഠിപ്പിച്ചകന്നുപോയ...
നിന്നെ ഞാനെന്തു വിളിക്കണം........
സ്വപ്നമെന്നോ....? സങ്കല്പ്പമെന്നോ...?..ഓര്‍മ്മയെ
പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ആ കണ്ടുമുട്ടല്‍..................
ഒരുപാടു നേരത്തെ ഞാനിറങ്ങി........ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന്‍റെ, എന്‍റെ അനിര്‍വചനീയമായ സ്വപ്നങ്ങളുടെ സാക്ഷാല്‍ക്കാരമായിരുന്നു ആ ദിവസം.....
കൂടെ ക്കൂടെ ഞാന്‍ സമയം നോക്കിക്കൊണ്ടിരുന്നു.........
പന്ത്രണ്ടു വര്‍ഷം പിന്നിട്ടതിനേക്കാള്‍ ദൂരം തോന്നി ആ നിമിഷങ്ങള്‍ക്ക് .......... സമയം നീങ്ങാത്ത പോലെ..... എന്തിനോ വേണ്ടി നിലച്ചുപോയപോലെ, ആര്‍ക്കോ വേണ്ടി ഇനി ചലിക്കില്ലെന്നു ശപഥം ചെയ്തപോലെ സമയ സൂചിക നിശ്ചലമായോ???
അങ്ങനെ എന്‍റെ നീണ്ട കാത്തിരിപ്പിന്‍റെ സുവര്‍ണ്ണ ശബളമായ ആ നിമിഷം സാക്ഷാല്‍ക്കരിച്ചു........... എന്‍റെ കുട്ടി വന്നു...............
വിശ്വസിക്കാന്‍ കഴിഞ്ഞില്ല.......... പന്ത്രണ്ടു വര്‍ഷം മുമ്പുള്ള ആ മുഖം ഞാന്‍ എന്‍റെ മനസില്‍നിന്നും വീണ്ടും ആവാഹിച്ചു. അവിശ്വസനീയമായ ആ നിമിഷത്തെ ഞാന്‍ ഇന്നും ഇന്നലെ പോലെ ഓര്‍ക്കുന്നു. എന്‍റെ പ്രിയ സുഹൃത്ത് ............ ആ കണ്ണുകള്‍ എന്നെ തേടുന്നതായി ഞാന്‍ കണ്ടു.... എന്തെന്നില്ലാത്ത ജിജ്ഞാസ്സ ആ മുഖത്ത് തളം കെട്ടുന്നത് ദൂരെനിന്നെ എനിക്ക് കാണാന്‍ സാധിച്ചു........... പിറകിലൂടെ ഞാന്‍ ചെന്നു..... ഒന്നു വിളിക്കണോ........ കഴിഞ്ഞില്ല.... ഒന്നും ചോദിക്കാനോ കഴിഞ്ഞില്ല...... ഞാനേതോ സ്വപ്ന ലോകതെന്നപോലെ .... ഒന്നും ചോദിയ്ക്കാതെ മിണ്ടാതെ ട്രോളി പിടിച്ചു വാങ്ങി......................... ഒരു കുളിര്‍മ്മയോടെ........ എന്നെ ഞെട്ടിനോക്കുന്നത് ഞാന്‍ കണ്ടു...... എനിക്ക് സംസാരിക്കാന്‍ കഴിഞ്ഞില്ല... വാക്കുകള്‍ കിട്ടാത്തപോലെ..... നാവു മരവിച്ചപോലെ...... മുഖത്തെ വികാരത്തിന് പറയാന്‍ വാക്കുകളില്ല. ഏറെ നേരത്തെ നിശ്ബ്ധതക്ക് ശേഷം................. എന്നോട് പറഞ്ഞു..............
.....................................................................................ചിരികളി മാറാത്ത ..... കുട്ടിത്തം നിറഞ്ഞ ആ വാക്കുകള്‍ എന്നെ ഒരുപാടു സന്തോഷിപ്പിച്ചു....... നിഷ്ക്കളങ്കമായ ആ വാക്കുകളില്‍ ഞാന്‍ എന്നെ തന്നെ മറന്നുപോയപോലെ.......... എങ്കിലും ആകാംഷയുടെ മൂടിപ്പുതപ്പിനുള്ളില്‍ എനിക്ക് ചിരിക്കാനെ കഴിഞ്ഞുള്ളൂ. ........
ആ വാക്കുകള്‍ എന്നെ എത്തിച്ചത് ഒരുപാടു ദൂരെ ആയിരുന്നു........ 13 വര്‍ഷങ്ങള്‍ക്കു മുമ്പെ എന്നോട് പറയുന്നപോലെ എനിക്ക് തോന്നി...
ഞാന്‍ എന്‍റെ ചിരിയില്‍ ഉത്തരം മൂളി........ അപ്പോഴും അക്ഷമനായി നിന്ന എനിക്ക് സംസാരിച്ചു തുടങ്ങാന്‍ ഒരുപാടു നേരം വേണ്ടി വന്നു. അഗാധമായ സ്നേഹത്തിന്റെ ഒരു ഉരുള്‍പൊട്ടല്‍ എന്ന് പറയാം......... നിര്‍ഗളമായ നിഷ്ക്കളങ്കമായ സംസാരത്തിലൂടെ ചിലവഴിച്ച ആ നല്ല നിമിഷങ്ങളുടെ ഓര്‍മ്മകള്‍ ഇന്നും എന്നെ കൂടുതല്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു............
ആ നിഷകളങ്ക സ്നേഹത്തിനു മുന്നില്‍ എന്‍റെ ഓര്‍മ്മകളെ ഞാന്‍ സമര്‍പ്പിക്കുന്നു................................................... സ്നേഹപൂര്‍വ്വം ..............! !!!! !!!
(..........................................തുടരും.......................................)
മാധുര്യമുള്ള ഒരോര്‍മയായി നിന്‍റെ വാക്കുകളിലെ ശീതളിമയെ ഞാനിപ്പോഴും മനസ്സിലേറ്റുന്നു.
പക്ഷെ.........................
ഇന്നു ഞാന്‍ വാചാലനല്ല....... മൌനം എന്‍റെ കൂടപ്പിറപ്പായി.......എന്തിനു വേണ്ടിയെന്നു നീ ചോദിച്ചേക്കാം............
ഒന്നും മനപ്പൂര്‍വമല്ലെന്നു മാത്രമെനിക്കറിയാം.
പരാജയങ്ങള്‍ക്കു മുന്നിലും അടി പതറരുതെന്ന് എന്നെ പടിപ്പിച്ച എന്‍റെ പ്രിയ സുഹൃത്തെ..........നിനക്കു നന്ദി........ നന്ദി.... നന്ദി.....
എന്‍റെ ഹൃദയമിടിപ്പിന്‍റെ ഏറ്റക്കുറച്ചിലുകള്‍ നീ അറിയുന്നില്ലേ......... ഇനിയെന്ന് നീ വരും........ വരില്ലേ ഒരിക്കലും................ ഇന്നും നിനക്കായ് കാത്തിരിക്കുന്നു ഞാന്‍....... വരില്ല എന്നറിയാം എങ്കിലും വെറുതെ ഒരു കാത്തിരിപ്പ്................!!
സുഖമുള്ള നൊമ്പരത്തിലും ഒന്നു മാത്രമെ എനിക്ക് പറയാന്‍ ഉള്ളു...............
പരസ്പരം ഏറ്റുവാങ്ങപ്പെടുന്ന നിശ്ശബ്ദതരംഗങ്ങളായി അത് സംക്രമിക്കുന്നു. എത്രയെത്ര സൗഹൃദങ്ങളുടെ പുറംമോടികള്‍ക്കിടയിലേക്കാണ് അവള്‍ എന്‍റെ പ്രിയകൂട്ടുകാരിയായി കടന്നുവന്നത്. ഇടവേളകളില്ലാത്ത വാക്കുകളിലൂടെ എന്നെ അമ്പരിപ്പിക്കുകയും വിരസതകള്‍ക്കിടയില്‍ ഹൃദയപൂര്‍വം കൈചേര്‍ക്കുകയും ചെയ്തു.
എവിടെയോ കണ്ടുമറയുന്ന പോലെ തോന്നുമ്പോഴും എന്നെ സമാധാനിപ്പിച്ച ... എനിക്ക് സ്വപ്‌നങ്ങള്‍ തന്ന എന്‍റെ കൂട്ടുകാരി.. മുഖവുരയില്‍ ഞാനും അതുപോലെതന്നെ അവളും പറഞ്ഞപ്പോള്‍ ജന്മാന്തരങ്ങളിലെവിടേയ്ക്കോ കണ്ണുകള്‍ ഊളിയിട്ടു.
കാണുമ്പോള്‍ ഒന്നുചിരിച്ചും, പിന്നീട് രണ്ട് വാക്ക് മിണ്ടിയും ശേഷം നീണ്ടുനില്‍ക്കുന്ന സംസാരങ്ങളിലൂടെ, തര്‍ക്കങ്ങളിലൂടെ, പിണക്കങ്ങളിലൂടെ ഞങ്ങള്‍ പ്രിയപ്പെട്ട കൂട്ടുകാരയി മാറുകയായിരുന്നു.!! മൂകമാകുന്ന ഓരോ സായാഹ്നത്തിലും അവള്‍ എന്‍റെയും ഞാന്‍ അവളുടെയും സൗഹൃദം ആഗ്രഹിക്കുന്നത് ഞങ്ങള്‍ അറിഞ്ഞു. പലപ്പോഴും ഞങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടു. ഞാന്‍ പരിഹസിക്കുമ്പോഴും എന്നെ കൂടുതല്‍ സ്നേഹിക്കുക ആയിരുന്നു.
പിന്നെ മെല്ലെ മെല്ലെ ഗൃഹാതുരത്വത്തിലേക്ക് എന്‍റെ വാക്കുകള്‍ വീഴ്ത്തുമ്പോള്‍ അസാധാരണമായ ഒരു മൌനം ഞങ്ങളില്‍ നിറയുന്ന പോലെ തോന്നി.
അപ്പോഴൊക്കെ ആ കൂട്ടുകാരിയുടെ കൈപ്പടങ്ങളില്‍ മൃദുവായൊന്നു തലോടി ആശ്വാസം പകര്‍ന്ന് കൊടുക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് എന്‍റെ മനസ്സ് പറയുമായിരുന്നു......... എങ്കിലും എന്‍റെ വാക്കുകളിലൂടെ എനിക്കെന്‍റെ സുഹൃത്തിനെ എന്നും സമാധാനിപ്പിക്കാന്‍ കഴിഞ്ഞു............
സ്നേഹം... അതിനോരുപാട് തലങ്ങളുണ്ട്......... ഒരിക്കലും ആര്‍ക്കും മുഴുവനായി അറിയാന്‍ പറ്റാത്ത പോലെ അത് വിശാലമായി കിടക്കുന്നു.
എല്ലാവര്‍ക്കും നന്മകള്‍ നേര്‍ന്നുകൊണ്ട്....... സസ്നേഹം....
എന്നും പരസ്പര വിശ്വാസവും സ്നേഹവും എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നെകില്‍........
പുതിയ ലോകം തേടിയുള്ള നമ്മുടെ യാത്രയില്‍ എന്നും പഴയ ലോകത്തില്‍ നിന്നും ഉള്ള അനുഭവങ്ങളുടെ ധ്വനി ഉണ്ടാവില്ലേ?
വെറുതെ ഇരുന്നപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ എഴുതി എന്നു മാത്രം.................
സസ്നേഹം.........!!!





