.................കാത്തിരിപ്പ്‌...........

on Monday, May 11, 2009



പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ആ കണ്ടുമുട്ടല്‍..................


ഒരുപാടു നേരത്തെ ഞാനിറങ്ങി........ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന്‍റെ, എന്‍റെ അനിര്‍വചനീയമായ സ്വപ്നങ്ങളുടെ സാക്ഷാല്‍ക്കാരമായിരുന്നു ആ ദിവസം.....


കൂടെ ക്കൂടെ ഞാന്‍ സമയം നോക്കിക്കൊണ്ടിരുന്നു.........


പന്ത്രണ്ടു വര്‍ഷം പിന്നിട്ടതിനേക്കാള്‍ ദൂരം തോന്നി ആ നിമിഷങ്ങള്‍ക്ക് .......... സമയം നീങ്ങാത്ത പോലെ..... എന്തിനോ വേണ്ടി നിലച്ചുപോയപോലെ, ആര്‍ക്കോ വേണ്ടി ഇനി ചലിക്കില്ലെന്നു ശപഥം ചെയ്തപോലെ സമയ സൂചിക നിശ്ചലമായോ???


അങ്ങനെ എന്‍റെ നീണ്ട കാത്തിരിപ്പിന്‍റെ സുവര്‍ണ്ണ ശബളമായ ആ നിമിഷം സാക്ഷാല്‍ക്കരിച്ചു........... എന്‍റെ കുട്ടി വന്നു...............


വിശ്വസിക്കാന്‍ കഴിഞ്ഞില്ല.......... പന്ത്രണ്ടു വര്‍ഷം മുമ്പുള്ള ആ മുഖം ഞാന്‍ എന്‍റെ മനസില്‍നിന്നും വീണ്ടും ആവാഹിച്ചു. അവിശ്വസനീയമായ ആ നിമിഷത്തെ ഞാന്‍ ഇന്നും ഇന്നലെ പോലെ ഓര്‍ക്കുന്നു. എന്‍റെ പ്രിയ സുഹൃത്ത് ............ ആ കണ്ണുകള്‍ എന്നെ തേടുന്നതായി ഞാന്‍ കണ്ടു.... എന്തെന്നില്ലാത്ത ജിജ്ഞാസ്സ ആ മുഖത്ത് തളം കെട്ടുന്നത് ദൂരെനിന്നെ എനിക്ക് കാണാന്‍ സാധിച്ചു........... പിറകിലൂടെ ഞാന്‍ ചെന്നു..... ഒന്നു വിളിക്കണോ........ കഴിഞ്ഞില്ല.... ഒന്നും ചോദിക്കാനോ കഴിഞ്ഞില്ല...... ഞാനേതോ സ്വപ്ന ലോകതെന്നപോലെ .... ഒന്നും ചോദിയ്ക്കാതെ മിണ്ടാതെ ട്രോളി പിടിച്ചു വാങ്ങി......................... ഒരു കുളിര്‍മ്മയോടെ........ എന്നെ ഞെട്ടിനോക്കുന്നത് ഞാന്‍ കണ്ടു...... എനിക്ക് സംസാരിക്കാന്‍ കഴിഞ്ഞില്ല... വാക്കുകള്‍ കിട്ടാത്തപോലെ..... നാവു മരവിച്ചപോലെ...... മുഖത്തെ വികാരത്തിന് പറയാന്‍ വാക്കുകളില്ല. ഏറെ നേരത്തെ നിശ്ബ്ധതക്ക് ശേഷം................. എന്നോട് പറഞ്ഞു..............

.....................................................................................


ചിരികളി മാറാത്ത ..... കുട്ടിത്തം നിറഞ്ഞ ആ വാക്കുകള്‍ എന്നെ ഒരുപാടു സന്തോഷിപ്പിച്ചു....... നിഷ്ക്കളങ്കമായ ആ വാക്കുകളില്‍ ഞാന്‍ എന്നെ തന്നെ മറന്നുപോയപോലെ.......... എങ്കിലും ആകാംഷയുടെ മൂടിപ്പുതപ്പിനുള്ളില്‍ എനിക്ക് ചിരിക്കാനെ കഴിഞ്ഞുള്ളൂ. ........


ആ വാക്കുകള്‍ എന്നെ എത്തിച്ചത്‌ ഒരുപാടു ദൂരെ ആയിരുന്നു........ 13 വര്‍ഷങ്ങള്‍ക്കു മുമ്പെ എന്നോട് പറയുന്നപോലെ എനിക്ക് തോന്നി...


ഞാന്‍ എന്‍റെ ചിരിയില്‍ ഉത്തരം മൂളി........ അപ്പോഴും അക്ഷമനായി നിന്ന എനിക്ക് സംസാരിച്ചു തുടങ്ങാന്‍ ഒരുപാടു നേരം വേണ്ടി വന്നു. അഗാധമായ സ്നേഹത്തിന്റെ ഒരു ഉരുള്‍പൊട്ടല്‍ എന്ന് പറയാം......... നിര്‍ഗളമായ നിഷ്ക്കളങ്കമായ സംസാരത്തിലൂടെ ചിലവഴിച്ച ആ നല്ല നിമിഷങ്ങളുടെ ഓര്‍മ്മകള്‍ ഇന്നും എന്നെ കൂടുതല്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു............


ആ നിഷകളങ്ക സ്നേഹത്തിനു മുന്നില്‍ എന്‍റെ ഓര്‍മ്മകളെ ഞാന്‍ സമര്‍പ്പിക്കുന്നു................................................... സ്നേഹപൂര്‍വ്വം ..............! !!!! !!!


(..........................................തുടരും.......................................)



0 comments: