നിഷ്കളങ്കത..

on Tuesday, September 23, 2008


നമ്മള്‍ ജനിച്ചുവീഴുമ്പോള്‍ തന്നെ നിഷ്കളങ്കത നമ്മുടെ സ്വഭാവത്തിന്‍റെ ഭാഗമായി ഉണ്ടാവും. പിന്നെ ഓരോ നിമിഷങ്ങളിലും നമ്മുടെ നിഷ്കളങ്കത നഷ്ടപ്പെടുന്നു. ഓരോ അനുഭവത്തിലും എന്തിനേയോ അതിജീവിക്കാന്‍ നിഷ്കളങ്കത നമ്മള്‍ എല്ലാവരും അറിഞ്ഞോ അറിയാതെയോ നഷ്ടപ്പെടുത്തുന്നു.

ഓരോ അനുഭവത്തിലും നമ്മുടെ മനസ്സ് കൂടുതല്‍ ശക്തമാവുന്നു...... പക്ഷെ എത്ര അതിജീവിചാലും എന്നെങ്കിലും ഒരിക്കല്‍ ഒരു തുള്ളി കണ്ണുനീര്‍ വീഴാത്ത മനസുണ്ടോ ? പരസ്പര പൂരകങ്ങളായ മനസും കണ്ണീരും കിനാക്കളും ..... ഇതെല്ലാം എന്നും ജീവസുട്ടതായിട്ടെ ഉള്ളു.

എന്നാലും ഒരുതരത്തില്‍ അല്ലേല്‍ മറ്റൊരുതരത്തില്‍ നമ്മള്‍ എല്ലാവരും നിഷ്കളങ്കര്‍ തന്നെ.

എന്നും പരസ്പര വിശ്വാസവും സ്നേഹവും എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നെകില്‍........

പുതിയ ലോകം തേടിയുള്ള നമ്മുടെ യാത്രയില്‍ എന്നും പഴയ ലോകത്തില്‍ നിന്നും ഉള്ള അനുഭവങ്ങളുടെ ധ്വനി ഉണ്ടാവില്ലേ?

വെറുതെ ഇരുന്നപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ എഴുതി എന്നു മാത്രം.................

സ്വാര്‍ത്ഥ മനോഭാവത്തോടെ അല്ലാതെ പരസ്പരം അറിഞ്ഞും കണ്ടും എല്ലാവര്‍ക്കും സ്നേഹിക്കാന്‍ കഴിയട്ടെ...... എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും
എന്‍റെ
സ്നേഹാശംസകള്‍...

സസ്നേഹം.........!!!

4 comments:

വരവൂരാൻ said...

നന്നായിട്ടുണ്ട്‌

G.MANU said...

നന്നായി മാഷേ..

മുസാഫിര്‍ said...

സ്നേഹമാണഖിലസാരമൂഴിയില്‍ അല്ലെ.നല്ല ചിന്താ ശകലങ്ങള്‍.

Unknown said...

Hai ormakalude kuttukara entha epol ormakal onnum elle,epol maraviyude logathil ayyo,ormakal onnum kandilla atha chodiche ketto,njan ayitte azuthan nimithamayi ,avasanippikathe enthengilum okk azhuthy kude.atho ormagal ellam yatharthyum ayo......enthu patty..........