ഒരു ദളം മാത്രം.....

on Wednesday, September 17, 2008





ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍

മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു......


തരള കപോലങ്ങള്‍ നുള്ളി നോവിക്കാതെ

തഴുകാതെ ഞാന്‍ നോക്കി നിന്നു.....

കൂടുകള്‍ക്കുള്ളില്‍ കുറുകിയിരിക്കുന്നു മോഹങ്ങള്‍....

പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം

വിരലിന്‍റെ തുമ്പില്‍ തുടിച്ചു നിന്നൂ......


ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു......


ഓരോ ദളവും വിടരുന്ന മാത്രകള്‍
ഓരോ വരയായി വര്‍ണ്ണമായി.......


ഒരു മണ്‍ചുവരിന്‍റെ നെറുകയില്‍ നിന്നെ ഞാന്‍....
ഒരു പൊന്‍ തിടംബായെടുത്തുവെച്ചു.......

ആ.....ആ...ആ...ആ..ആ..ആ..ആ.ആ..ആ...

ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നു......


തരള കപോലങ്ങള്‍ നുള്ളി നോവിക്കാതെ
തഴുകാതെ ഞാന്‍ നോക്കി നിന്നു........
തഴുകാതെ.......ഞാന്‍...... നോക്കി.....നിന്നു........

0 comments: