ഞാനും നീയും ബാക്കി എല്ലാവരും ഈ ലോകത്തില്‍ ഒരു നിമിത്തമായി വന്നവരാണ്. നമുക്കുവേണ്ടി ജീവിക്കാന്‍ നമ്മളില്ല. എനിക്കുവേണ്ടി നീയും നിനക്കുവേണ്ടി ഞാനും ജീവിക്കുമ്പോള്‍.... ജീവിതം വീണ്ടും നമ്മെ എന്തെല്ലാമോ പഠിപ്പിക്കുന്നു. ഓരോ അനുഭവത്തിലും നമ്മള്‍ വ്യത്യസ്തരാവുന്നു. ഓരോ നിമിഷവും നമുക്ക് പുതിയ ചിന്തകള്‍ തരുന്നു. എന്നും ആപേക്ഷികമായ തെറ്റും ശരിയും നമ്മള്‍ വിശകലനം ചെയ്യപ്പെടുന്നു. നിന്‍റെ തെറ്റെനിക്കും എന്‍റെ തെറ്റ് നിനക്കും ശരിയായും തെറ്റായും കാണപ്പെടുന്നു. ഒക്കെ ആപേക്ഷികം. ജീവിതം എന്നാ മൂന്നു വാക്ക് ശരിക്കും അനുഭവം തന്നെ.
എത്ര മറന്നാലും ഒരായുസ്സ് മുഴുവന്‍ മറക്കാന്‍ പറ്റാത്ത പോലെ പരസ്പരം അറിയാന്‍ കഴിഞ്ഞാല്‍.... അതില്‍കൂടുതല്‍ മറ്റൊന്നും വേണ്ട. ഈ ലോകത്തില്‍ നാം പരസ്പരം കടപ്പെട്ടിരിക്കുന്നു. എല്ലാത്തിനോടും. സ്നേഹവും ദയയും സഹവര്‍ത്തിത്വവും പിന്നെ എല്ലാം മനസിലാക്കാനുള്ള നല്ല മനസും ഉണ്ടെകില്‍ ജീവിതം ധന്യം.
നിമിഷങ്ങളെ ജീവസുറ്റതാക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ.
ഹൃദയാശംസകളോടെ....... സസ്നേഹം...


3 comments:
nice....
ഇതൊക്കെ എല്ലാവരും ഒന്ന് മനസ്സിലാക്കിയാല്‍ എത്ര നന്നായിരുന്നേനെ...
ഏട്ടാ ഏതൊരു ജിവിതം ആകുമ്പോഴും സന്തോഷവും ,വേദനയും ഉള്ളതാനെ ,നാം അതിലെ ഒരു നിമിതങള്‍ മാത്രം .എല്ലാം വിധി എന്നാ രണ്ടു വാക്കില്‍ അവസാനിപ്പിക്കാം .
Post a Comment