നൊമ്പരം...

on Tuesday, September 2, 2008


ജീവിതത്തില്‍ എന്നും സ്നേഹത്തിനു വേദനയെ ഉള്ളു. ഇന്നല്ലെങ്കില്‍ നാളെ അതനുഭവിച്ചേ പറ്റൂ.. എന്തോ ഒരു പ്രകൃതി നിയമം പോലെ. അതിനു കരുവാകാന്‍ കുറെ മനുഷ്യ ജീവികളും. ആര്‍ക്കും ആരെയും കുറ്റപ്പെടുത്താന്‍ ആവില്ല. സ്നേഹം യാന്ത്രികവും ആപേക്ഷികവും ആണ്. നിഷ്കളങ്ക സ്നേഹത്തില്‍ എന്നും മുറിവുകളെ സംഭവിക്കൂ. പിണക്കവും ഇണക്കവും സര്‍വ്വ സാധാരണം. പിണക്കം ഇല്ലാത്തിടത്ത് സ്നേഹം ഇല്ല എന്ന് തന്നെ പറയാം. ഒരുപക്ഷെ സ്വാര്‍ത്ഥ മനോഭാവം ആവാം എല്ലാ പിണക്കത്തിനും കാരണം. നഷ്ട സ്വന്പനങ്ങള്‍ മാത്രം അനുഭവിക്കുന്ന ഒരാള്‍ക്ക്‌ ഒരുപക്ഷെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം കൂടാം. ഒരുപക്ഷെ അതിനു അസൂയ എന്നും പറയാം. വളചോടിപ്പില്ലാത്ത സ്നേഹം. പരസ്പരം മനസിലാക്കുന്ന... അറിയുന്ന.... ആ സ്നേഹത്തെ പിഴുതു കളയാന്‍ ഒരു ശക്തിക്കും കഴിയും എന്നെനിക്കു തോന്നുന്നില്ല.
എന്തും അധികമായാല്‍ വിഷമാകുമോ?? ഒരു വിശകലനം... സ്വയം ഒരു മൊഴിയെടുക്കല്‍ വേണ്ടിവരാം. എന്തായാലും ആരാലും വെറുക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. സ്നേഹിക്കുന്ന ആരും തന്നെ.


സ്നേഹിക്കുന്ന എല്ലാവര്‍ക്കും എന്‍റെ ആശംസകള്‍.


സസ്നേഹം.... ഓര്‍മ്മകളുടെ സ്വന്തം......കൂട്ടുകാരന്‍.

4 comments:

നരിക്കുന്നൻ said...

സ്നേഹം യാന്ത്രികവും ആപേക്ഷികവും ആണ്. നിഷ്കളങ്ക സ്നേഹത്തില്‍ എന്നും മുറിവുകളെ സംഭവിക്കൂ.

അതേ...ആത്മാര്‍ത്ഥമായ നിഷ്കളങ്ക സ്നേഹം..അരാണാഗ്രഹിക്കാത്തത്..
ആശംസകള്‍

PIN said...

നന്നായിട്ടുണ്ട്‌. ആശംസകൾ...

സ്നേഹം ആത്മാർത്ഥമാണെങ്കിൽ,
ഏറ്റ മുറിവുകളെ പൊലും താലോലിക്കാൻ ആവും അല്ലേ?

Anonymous said...

എന്തും അധികമായാല്‍ വിഷമാകുമോ........എനിക്കു തൊന്നുന്നു വിഷമാകുമെന്ന്...സ്നേഹിക്കുന്നത് പോലും.......

mmrwrites said...

ഓര്‍മ്മകളേ.. സ്നേഹ ഭിക്ഷോ..
സ്നേഹം ആത്മാ‍ര്‍ത്ഥമാണെങ്കില്‍ നിഷ്ക്കളങ്കമാണെങ്കില്‍ മധുരനൊമ്പരമേ ഉണ്ടാകൂ..