ജീവിതം...

on Friday, September 5, 2008




ഞാനും നീയും ബാക്കി എല്ലാവരും ഈ ലോകത്തില്‍ ഒരു നിമിത്തമായി വന്നവരാണ്. നമുക്കുവേണ്ടി ജീവിക്കാന്‍ നമ്മളില്ല. എനിക്കുവേണ്ടി നീയും നിനക്കുവേണ്ടി ഞാനും ജീവിക്കുമ്പോള്‍.... ജീവിതം വീണ്ടും നമ്മെ എന്തെല്ലാമോ പഠിപ്പിക്കുന്നു. ഓരോ അനുഭവത്തിലും നമ്മള്‍ വ്യത്യസ്തരാവുന്നു. ഓരോ നിമിഷവും നമുക്ക് പുതിയ ചിന്തകള്‍ തരുന്നു. എന്നും ആപേക്ഷികമായ തെറ്റും ശരിയും നമ്മള്‍ വിശകലനം ചെയ്യപ്പെടുന്നു. നിന്‍റെ തെറ്റെനിക്കും എന്‍റെ തെറ്റ് നിനക്കും ശരിയായും തെറ്റായും കാണപ്പെടുന്നു. ഒക്കെ ആപേക്ഷികം. ജീവിതം എന്നാ മൂന്നു വാക്ക് ശരിക്കും അനുഭവം തന്നെ.



എത്ര മറന്നാലും ഒരായുസ്സ് മുഴുവന്‍ മറക്കാന്‍ പറ്റാത്ത പോലെ പരസ്പരം അറിയാന്‍ കഴിഞ്ഞാല്‍.... അതില്‍കൂടുതല്‍ മറ്റൊന്നും വേണ്ട. ഈ ലോകത്തില്‍ നാം പരസ്പരം കടപ്പെട്ടിരിക്കുന്നു. എല്ലാത്തിനോടും. സ്നേഹവും ദയയും സഹവര്‍ത്തിത്വവും പിന്നെ എല്ലാം മനസിലാക്കാനുള്ള നല്ല മനസും ഉണ്ടെകില്‍ ജീവിതം ധന്യം.


നിമിഷങ്ങളെ ജീവസുറ്റതാക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ.


ഹൃദയാശംസകളോടെ....... സസ്നേഹം...

നൊമ്പരം...

on Tuesday, September 2, 2008


ജീവിതത്തില്‍ എന്നും സ്നേഹത്തിനു വേദനയെ ഉള്ളു. ഇന്നല്ലെങ്കില്‍ നാളെ അതനുഭവിച്ചേ പറ്റൂ.. എന്തോ ഒരു പ്രകൃതി നിയമം പോലെ. അതിനു കരുവാകാന്‍ കുറെ മനുഷ്യ ജീവികളും. ആര്‍ക്കും ആരെയും കുറ്റപ്പെടുത്താന്‍ ആവില്ല. സ്നേഹം യാന്ത്രികവും ആപേക്ഷികവും ആണ്. നിഷ്കളങ്ക സ്നേഹത്തില്‍ എന്നും മുറിവുകളെ സംഭവിക്കൂ. പിണക്കവും ഇണക്കവും സര്‍വ്വ സാധാരണം. പിണക്കം ഇല്ലാത്തിടത്ത് സ്നേഹം ഇല്ല എന്ന് തന്നെ പറയാം. ഒരുപക്ഷെ സ്വാര്‍ത്ഥ മനോഭാവം ആവാം എല്ലാ പിണക്കത്തിനും കാരണം. നഷ്ട സ്വന്പനങ്ങള്‍ മാത്രം അനുഭവിക്കുന്ന ഒരാള്‍ക്ക്‌ ഒരുപക്ഷെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം കൂടാം. ഒരുപക്ഷെ അതിനു അസൂയ എന്നും പറയാം. വളചോടിപ്പില്ലാത്ത സ്നേഹം. പരസ്പരം മനസിലാക്കുന്ന... അറിയുന്ന.... ആ സ്നേഹത്തെ പിഴുതു കളയാന്‍ ഒരു ശക്തിക്കും കഴിയും എന്നെനിക്കു തോന്നുന്നില്ല.
എന്തും അധികമായാല്‍ വിഷമാകുമോ?? ഒരു വിശകലനം... സ്വയം ഒരു മൊഴിയെടുക്കല്‍ വേണ്ടിവരാം. എന്തായാലും ആരാലും വെറുക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. സ്നേഹിക്കുന്ന ആരും തന്നെ.


സ്നേഹിക്കുന്ന എല്ലാവര്‍ക്കും എന്‍റെ ആശംസകള്‍.


സസ്നേഹം.... ഓര്‍മ്മകളുടെ സ്വന്തം......കൂട്ടുകാരന്‍.

വെറുതെ ഒരു തിരിഞ്ഞു നോട്ടം....

on Saturday, August 30, 2008




വെറുതെ ഒരു തിരിഞ്ഞു നോട്ടം....


ഞാന്‍ ഒരു സാധാരണ നാട്ടിന്‍ പുറത്തുകാരന്‍ എന്നും ഗ്രാമീണത ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. പക്ഷെ ജീവിക്കാനുള്ള ബാധപ്പാടില്‍ നഗരവാസം വേണ്ടി വന്നു.
ആരെയും പഴിക്കില്ല. ജീവിതം ഇങ്ങനെയൊക്കെ ആയെ തീരു.

എന്‍റെ സ്കൂള്‍ കോളേജ് ജീവിതം കഴിഞ്ഞു ഞാന്‍ നാട് വിട്ടു. (ഒളിച്ചോട്ടം ആയിരുന്നില്ല) അച്ഛന്‍റെ മരണ ശേഷം ജോലി തേടിയുള്ള ഒരു യാത്ര. പിന്നെ ഗൃഹാതുരത്വം എന്നെ വീണ്ടും നാട്ടിലെത്തിച്ചു.... അമ്മയെ, പിന്നെ സ്നേഹിതയെ പിരിഞ്ഞ ആദ്യ നാളുകള്‍. എന്തോ അങ്ങനെ ഞാന്‍ തിരിച്ചെത്തി.

വീണ്ടും പോയല്ലേ പറ്റൂ.. അങ്ങനെ വീണ്ടും ഒരു യാത്ര. പുതി‌യ ലോകം, പുതിയ ഭാഷ, പുതിയ കൂട്ടുകാര്‍, അങ്ങനെ ഞാന്‍ ഏതോ ലോകതെന്നപോലെ കഴിഞ്ഞു.... ഊണില്ലാത്ത, ഉറക്കമില്ലാത്ത ഒരുപാട് നാളുകള്‍.... സഹിച്ചല്ലെ പറ്റൂ.... തിരിഞ്ഞു നോക്കുമ്പോള്‍ വീട് വീടുകാര്‍ ജീവിതം... അങ്ങനെ പിടിച്ചു നിന്നു..
വേര്‍പാട്ന്‍റെ ആദ്യ നാളുകള്‍. അതിന്‍റെ മൂര്‍ച്ചയും ആഴവും എല്ലാം നന്നായി അറിഞ്ഞ നാളുകള്‍. സ്നേഹിത എന്നോട് യാത്ര പറഞ്ഞു പോയിട്ട് രണ്ടു മാസമേ ആയുള്ളൂ. അന്ന് എന്ന് കാണും എന്ന് ചോദിച്ചപ്പോ മൌനം അവളെ തലകുനിപ്പിച്ചു... അവിടെയും ഞാന്‍ നിസ്സഹായനായിരുന്നു.
അങ്ങനെ തിരികെ വരുമെന്ന് പറയാന്‍ കഴിയാതെ ഒരു മൌനം. എല്ലാം പുറമേ ഒരു ചിരിയില്‍ ഒതുക്കി. അങ്ങനെ നീണ്ട 3 വര്‍ഷം... പിന്നീട് നാട്ടിലേക്ക് ....

എനിക്കെതെന്നില്ലാത്ത ഉത്സാഹമായിരുന്നു... തീവണ്ടിയുടെ ചൂളം വിളിയും.. നിശബ്ദമായ രാത്രിയില്‍ അലറിവിളിക്കുന്ന ഹോറനും ഒരു സുഖമായിരുന്നു. നിലാവെട്ടം മുഖതടിക്കുന്നതും നോക്കി ട്രെയിനിന്‍റെ ജനാലക്കരുകില്‍ ഇരുന്ന നിമിഷങ്ങള്‍. തണുത്ത മഞ്ഞുള്ള രാത്രിയിലെ തണുത്ത കാറ്റത്തും പുതപ്പിട്ട് മൂടാതെ... ഉറങ്ങാതെ... നേരം വെളുപ്പിച്ച നിമിഷങ്ങള്‍...

എന്‍റെ ഓര്‍മയില്‍ അന്നും എന്‍റെ നാടും, മനസ്സില്ലാ മനസ്സോടെ പറഞ്ഞ വിടവാങ്ങലും ആയിരുന്നു.... അങ്ങനെ 3 ദിവസത്തെ യാത്ര. ഒട്ടും ക്ഷീണം തോന്നീല്ല. ഓരോ നിമിഷവും ആസ്വദിച്ചു.... എല്ലാരേം കാണാം മിണ്ടാം എന്നുള്ള ശുഭ പ്രതീക്ഷയില്‍ എന്‍റെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. (കുറെ ഏറെ അനുഭവങ്ങള്‍ ഇനിയും ഉണ്ട് അതെല്ലാം പിന്നെ എഴുതാം)

അങ്ങനെ ഞാന്‍ എന്‍റെ നാട്ടില്‍ എത്തി. നാടിന്‍റെ ഗന്ധം നിറയെ പാടങ്ങള്‍ എങ്ങും പച്ചപ്പ്‌ മാത്രം. ഒരു നീണ്ട അലര്‍ച്ചയോടെ തീവണ്ടി നിന്നു. ഞാന്‍ ഇറങ്ങി. വീട്ടിലേക്കുള്ള യാത്ര... എല്ലാവരെയും കണ്ട സന്തോഷം. അന്നും ഞാന്‍ ആരെയോ തിരയുന്നുണ്ടായിരുന്നു. പക്ഷെ എന്‍റെ പ്രതീക്ഷകള്‍ തെറ്റി......

കാണാന്‍ കഴിഞ്ഞില്ല..... :(

എന്നാലും ആ നൊമ്പരത്തിലും ഏറെ നാള്‍ കൂടി അമ്മയെ കണ്ടതിന്‍റെ സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. ശരിക്കും നല്ല അനുഭവം......

പിന്നെ വീണ്ടും മടക്കയാത്ര...... "ഇനിയെന്ന് കാണും നമ്മള്‍" എന്നവസാനം പറഞ്ഞ വാക്കുകള്‍ മനസ്സില്‍ വീണ്ടും പ്രതിധ്വനിച്ചു...
തിരിഞ്ഞുനോക്കാതെ ഒരുനോട്ടത്തില്‍ എല്ലാവരോടും യാത്ര പറഞ്ഞുവീണ്ടും ഞാന്‍ നടന്നകന്നു.......
അങ്ങനെ ഞാന്‍ പതിയെ പതിയെ ഒരു നഗരവാസി ആയി.....

എന്‍റെ ഗ്രാമവും എന്‍റെ പഴയ കാലങ്ങളും എന്നും നല്ല ഓര്‍മ്മകള്‍ തന്നെ. ആത്മാര്‍ഥമായ സ്നേഹവും സത്യസന്ധതയും എന്നും വിലപ്പെട്ടത്‌ തന്നെ എന്ന് എന്‍റെ ജീവിതം എന്നെ പഠിപ്പിച്ചു.... ഓര്‍മ്മപ്പെടുത്തി.
എന്‍റെ ഓര്‍മ്മകള്‍ എന്നും എന്‍റെ കൂട്ടുകാരന്‍/ കൂട്ടുകാരി.
എന്‍റെ കൂട്ടുകാരി എന്നും എന്നും എന്‍റെ ഓര്‍മയും.
അങ്ങനെ ഓര്‍മകളെ താലോലിക്കാന്‍ എന്നും എല്ലാവര്‍ക്കും കഴിയട്ടെ.
എന്‍റെ എല്ലാ നന്മകളുടെയും അവകാശി എന്‍റെ സ്നേഹിതര്‍.. എന്‍റെ തിന്മകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിന്‍റെ ഉത്തരവാദി ഞാന്‍ മാത്രം.

എല്ലാര്‍ക്കും നന്മയും സമാധാനവും ഉണ്ടാവട്ടെ.
സസ്നേഹം.... ഓര്‍മകളുടെ കൂട്ടുകാരന്‍...
എന്‍റെ സ്നേഹിതയുടെ സ്വന്തം ഏട്ടന്‍......

ഞാന്‍ വിഷയത്തില്‍ നിന്നും കാടുകയറി പ്പോയി........ഒന്നും മനപ്പൂര്‍വം ആയിരുന്നില്ല..... ഒക്കെ ഒരുപക്ഷെ ഓര്‍മകളുടെ വേലിക്കയറ്റം ആവാം... അല്ലെങ്കില്‍ അടക്കാനാവാത്ത ആത്മ നൊമ്പരം ആവാം... എന്തായാലും എന്നോട് സഹൃദയം ക്ഷമിക്കില്ലേ....??

ഒരു ചെമ്പനീര്‍

on Thursday, August 28, 2008

ഓര്‍മകളെ വീണ്ടും തൊട്ടുണര്‍ത്തുന്ന ഈ ഗാനം......... ഒന്നല്ല ഒരായിരം നിമിഷങ്ങള്‍ക്ക് ഉണര്‍വേകുന്നു......
എന്‍റെ ഒരാത്മ സമര്‍പ്പണം......... സ്നേഹിക്കുന്ന.... സ്നേഹിക്കപ്പെടുന്ന... എല്ലാവര്‍ക്കും വേണ്ടി.......സഹൃദയം സ്വീകരിച്ചാലും........
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലെ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല....
എങ്കിലും എങ്ങനെ നീ അറിഞ്ഞു എന്‍റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ് ...
സുഗന്ധം പരത്തുന്നതായ് നിനക്കായ്...
പറയൂ നീ പറയൂ പറയൂ നീ പറയൂ...(ഒരു ചെമ്പനീര്‍)
അകമേ നിറഞ്ഞ സ്നേഹമാം.. മാധുര്യം ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല...
നിറ നീല രാവിലെ ഏകാന്തതയില്‍ നിന്‍ മിഴിയിലെ നനവ്ഒപ്പി മായ്ച്ചതില്ല...
എങ്കിലും നീയറിഞ്ഞു എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്
നിന്നെ തഴുകുന്നതായ്... (ഒരു ചെമ്പനീര്‍)
തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം
ഒരു മാത്ര നീയോട്ടു ഞാന്‍ മൂളിയില്ല ..
പുലര്‍ മഞ്ഞു പെയ്യുന്ന യാമത്തിലുംനിന്‍ മൃദുമേനി ഒന്നു പുണര്‍ന്നതില്ല..
എങ്കിലും നീയറിഞ്ഞു
എന്‍ മനമെന്നും നിന്‍ മനമറിയുന്നതായ്...........നിന്നെ ... പുണരുന്നതായ്.....
(ഒരു ചെമ്പനീര്‍)
~~~സസ്നേഹം ഓര്‍മകളുടെ കൂട്ടുകാരന്‍~~~~
6288